തമിഴിൽ അരങ്ങേറ്റം കുറിച്ച് ഫഹദ് ഫാസിൽ

By Savitha Vijayan.17 Jul, 2017

imran-azhar

അഭിനയ മികവ് കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറിയ മലയാള സിനിമയുടെ പ്രിയതാരം ഫഹദ് ഫാസിൽ തന്റെ കഴിവ് തമിഴിലും തെളിയിക്കുവാൻ ഒരുങ്ങുകയാണ്. 24 എഎം സ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി.രാജ നിർമ്മിക്കുന്ന ചിത്രം മോഹൻ രാജാണ് സംവിധാനം ചെയുന്നത്.

"വേലൈക്കാരൻ" എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശിവാകാർത്തികേയനാണ് നായകനായി വേഷമിടുന്നത്. ആദി എന്ന കഥാപാത്രത്തിലൂടെയാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്.ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്കിരിക്കുന്നത് എന്ന പ്രത്യേകതയും തമിഴിലെ തന്റെ അരങ്ങേറ്റത്തിന് ഉണ്ട്.നയൻ‌താര,സ്നേഹ ,പ്രകാശ് രാജ്,തമ്പി രാമയ്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. സെപ്തംബര് 29നോട് കൂടി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

OTHER SECTIONS