ഫഹദ് ഫാസിൽ- വിജയ് സേതുപതി ക്രൈം തില്ലറുമായി ഒന്നിക്കുന്നു !

By BINDU PP .13 Jun, 2018

imran-azhar

 

 

 

ഫഹദ് ഫാസിൽ- വിജയ് സേതുപതി ഒന്നിക്കുന്നു. ത്യാഗരാജ കുമാരരാജയുടെ ക്രൈം തില്ലര്‍ മൂവി സൂപ്പര്‍ ഡീലക്‌സിലൂടെയാണ് മലയാളത്തിന്റെ ഫഹദ് ഫാസിലും, വിജയ് സേതുപതിയും ഒന്നാവുന്നത്. ആരണ്യ കാണ്ഡം എന്ന സിനിമയിലൂടെ ആസ്വാദകരെ അമ്ബരപ്പിച്ച സംവിധായകനായ ത്യാഗരാജന്‍ കുമാരരാജ നീണ്ട ഒരു ഇടവേളക്ക് ശേഷമാണ്‌ തന്റെ രണ്ടാമത്തെ ചിത്രവുമായി വരുന്നത്. ഇവരെ കൂടാതെ വൻ താരനിരതന്നെ ചിത്രത്തിൽ ഉണ്ട്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, മിസ്‌കിന്‍, ഗായത്രി, സമന്ത, രമ്യാ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിരയെ തന്നെ സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തിലെ കഥാപാത്രത്തിന് സ്വന്തം ശബ്ദം തന്നെ നല്‍കിയെന്ന സമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.യുവാന്‍ ശങ്കര്‍രാജ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ത്യാഗരാജ കുമാരരാജ, മിസ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കാം.വിജയ് സേതുപതി ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തിലെത്തിയ ആരണ്യ കാണ്ഡം എന്ന ആദ്യ ചിത്രത്തിലെ സംവിധാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

OTHER SECTIONS