ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ടേക്ക് ഓഫ് ടീം വീണ്ടും

By Neha C N.04 09 2019

imran-azhar

 
മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു . 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന്‍ ,വിനയ് ഫോര്‍ട്ട് , ദിലീഷ് പോത്തന്‍ ,അപ്പാനി ശരത്ത് , നിമിഷ സജയന്‍ എന്നിവര്‍ക്കൊപ്പം പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് . ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് നാഷണല്‍ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കില്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും . സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രില്‍ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും.

 

 

 

 

 

OTHER SECTIONS