ഫെയ്മ കലാ അർപ്പണ പുരസ്കാരം ജഗതി ശ്രീകുമാറിന്

By santhisenanhs.03 07 2022

imran-azhar

 

ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷന്റെ : ഫെയ്മ യുടെ പ്രഥമ കലാ അർപ്പണ പുരസ്കാരം ജഗതി ശ്രീകുമാറിന്. ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

 

ഈ മാസം ഒമ്പത്, പത്ത്‌ തീയതികളിലായി ചെന്നൈ കോയമ്പേട്ടിൽ നടക്കുന്ന മറുനാടൻ മലയാളി മഹാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പുരസ്കാരം ജഗതി ശ്രീകുമാറിന് സമ്മാനിക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ കൽപ്പക ഗോപാലൻ, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ അറിയിച്ചു.

 

കോയമ്പേട് സെയ്‌ന്റ് തോമസ് കോളേജ് ഫോർ ആർട്‌സ് ആൻഡ് സയൻഡ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

OTHER SECTIONS