ഹോട്ടലില്‍ മുറി നല്‍കിയില്ല; അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍ തെരുവില്‍ സ്വന്തം പ്രതിമയ്ക്കു താഴെ കിടന്നുറങ്ങി

By anju.22 Aug, 2017

imran-azhar

 


താര പരിവേഷം ഇല്ലാതെ ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്‌നഗെര്‍ തെരുവില്‍ കിടന്നുറങ്ങുന്ന ചിത്രം വൈറലാകുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ഹോട്ടലില്‍ മുറി അന്വേഷിച്ചെത്തിയ അര്‍നോള്‍ഡിന് മുറി നിഷേധിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ക്ഷുഭിതനായ അര്‍നോള്‍ഡ് കാലിഫോര്‍ണിയയിലെ തെരുവില്‍ സ്വന്തം വെങ്കല പ്രതിമയ്ക്ക് താഴെ കിടന്നുറങ്ങുകയായിരുന്നു. അര്‍നോള്‍ഡിനെ പോലെ പ്രശസ്തനായ ഒരു നടന്‍ മറ്റൊരു ഹോട്ടല്‍ തിരക്കാതെ തെരുവില്‍ എന്തിന് കിടന്നുവെന്നാണ് പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യം. ഇതെക്കുറിച്ച് താരത്തിന്റെ പ്രതികരണം ഇങ്ങനെ...

 


'അഭിനന്ദിക്കുകയും താരപ്രഭ നഷ്ടപ്പെടുമ്പോള്‍ തിരിഞ്ഞുനോക്കാതെ ഇരിക്കുകയും ചെയ്യുന്ന രണ്ട് കൂട്ടര്‍ ഈ ലോകത്തുണ്ട്, കാലം മാറി നിങ്ങളുടെ സ്ഥാനത്തെയോ നിങ്ങളുടെ ഉടമസ്ഥനെയോ നിങ്ങളുടെ ശക്തിയോ ബുദ്ധിയെയോ വിശ്വസിക്കരുത്.
ഒരിക്കല്‍ നാം എല്ലാവരും എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടവരാണ്. ജീവിച്ചിരിക്കുമ്പോള്‍ നന്മകള്‍ ചെയ്യുക, അത് മാത്രമേ മുതല്‍കൂട്ടായി ഉണ്ടാകുകയുള്ളൂ' അദ്ദേഹം പറഞ്ഞു.'

 

OTHER SECTIONS