പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി ആരാധകര്‍; 12 മണിക്ക് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ തടിച്ചുകൂടി നൂറുകണക്കിന് ആളുകള്‍

By priya.07 09 2022

imran-azhar

 


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാല്‍ വന്‍ ആഘോഷമാക്കി മാറ്റി ആരാധകര്‍. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ രാത്രി 12 മണിക്ക് നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. വിവിധ മേഖലകളിലെ മമ്മൂട്ടി ഫാന്‍സ് അംഗങ്ങളാണ് നടന്റെ വീടിന് മുന്നില്‍ എത്തിയത്. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും മമ്മൂട്ടിയുടെപിറന്നാള്‍ അവര്‍ ആഘോഷമാക്കി.

 

രാത്രി വീടിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ മമ്മൂട്ടി ആരാധകരെ വീടിന്റെ മട്ടുപ്പാവിലെത്തി നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആളുകളെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്.

 

മമ്മൂട്ടി ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഉദയ് കൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നീ പ്രോജക്ടുകളാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

 

 

OTHER SECTIONS