കൊടുങ്കാറ്റാകാന്‍ ഫര്‍ഹാന്‍ അക്തര്‍; 'തൂഫാന്‍' ട്രെയ്ലര്‍ പുറത്ത്

By online desk .30 06 2021

imran-azhar 


ഫര്‍ഹാന്‍ അക്തര്‍ ബോക്സറുടെ വേഷത്തില്‍ എത്തുന്ന 'തൂഫാന്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. രാകേഷ് ഓം പ്രകാശ് മെഹ്റ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ജും രാജബാലിയും വിജയ് മൗര്യയും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

 


മൃണാല്‍ താക്കൂര്‍, സുപ്രിയ പഥക് കപൂര്‍, പരേഷ് റാവല്‍, ഹുസൈന്‍ ദലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ശങ്കര്‍-എഹ്സാന്‍-ലോയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശങ്കര്‍ മഹാദേവന്‍, എഹ്സാന്‍ നൂറാനി, ലോയ് മെന്‍ഡേന്‍സ എന്നിവരാണ് ശങ്കര്‍എഹ്സാന്‍ലോയ് എന്നറിയപ്പെടുന്നത്. ജയ് ആണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. മേഘ്ന സെന്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജൂലൈ 16ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.

 

OTHER SECTIONS