മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു: മോഹൻലാലിൻറെ ഒടിയൻ

By BINDU PP.26 Mar, 2017

imran-azhar

 

 

 

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം ഒടിയൻ എത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. മായികക്കാഴ്ചകൾ സമ്മാനിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. ലാലേട്ടന്റെ അഭിനയ മുഹൂർത്തങ്ങളും, ആക്ഷൻരംഗങ്ങളുമാണ് ഈ സിനിമയുടെ പ്രത്യേകത. പ്രശസ്ത പരസ്യചിത്ര സംവിധായകൻ വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒടിയൻ ". ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥ. മലയാളികൾ നെഞ്ചിലേറ്റിയ പ്രിയതാരം മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .

 

സിനിമയിൽ പ്രതിനായകനായി അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് ആണ് . ഓടിയന്റെ അണിയറയിൽ ഇന്ത്യയിലെ കരുത്തുറ്റ വമ്പൻ സാങ്കേതിക വിദഗ്ധരാണ്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ ത്രസിപ്പിക്കുന്ന കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ്. ഷാജികുമാറാണ് ഓടിയനെ ക്യാമറയിൽ പതിപ്പിക്കുന്നുത്. ശ്രീകാർ പ്രസാദാണ് എഡിറ്റിംഗ്. എം ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. ലക്ഷ്മി ശ്രീകുമാറാണ് ഗാനരചന, ഗോകുൽദാസാണ് കലാസംവിധായകൻ . ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത വിശ്വാൽ ഇഫക്ടുകളുടെ ആദ്യാനുഭവമാണ് "ഒടിയൻ " സമ്മാനിക്കുക. മെയ് 25 ചിത്രികരണം തുടങ്ങുന്ന ഓടിയന്റെ പ്രധാന ലൊക്കേഷനുകൾ പാലക്കാട്,ഉദുമൽപേട് ,പൊള്ളാച്ചി ,ബനാറസ് ,ഹൈദരാബാദ് എന്നിവിടങ്ങളിലാണ്.

 

 

OTHER SECTIONS