എൻ രാമഴയിൽ...റൊമാന്റിക് അനൂപ് മേനോനുമായി കിംഗ് ഫിഷിലെ ആദ്യ ഗാനം

By Chithra.09 11 2019

imran-azhar

 

അനൂപ് മേനോൻ സംവിധാനം ചെയുന്ന കിംഗ് ഫിഷിലെ ആദ്യ ഗാനം പുറത്തിറങ്ങി. മനോഹരമായ ഒരു മെലഡിയായ എൻ രാമഴയിൽ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗയും വരികളെഴുതിയത് അനൂപ് മേനോൻ തന്നെയാണ്. വിജയ് യേശുദാസിന്റെ മനോഹരമായ ശബ്ദത്തിലാണ് ഈ മെലഡി ഇറങ്ങിയിരിക്കുന്നത്.

 

ഗാനരംഗത്തിൽ അനൂപ് മേനോനൊപ്പം നായികയായി ദിവ്യ എസ്. പിള്ളയും ഉണ്ട്. പാട്ടിനൊപ്പം മികച്ച് നിൽക്കുന്നതാണ് പാട്ടിന്റെ ചിത്രീകരണവും. മഹാദേവൻ തമ്പിയാണ് ക്യാമറ കൈകാര്യം ചെയ്തത്.

 

 

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അനൂപ് മേനോനാണ് നിർവഹിക്കുന്നത്. ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്. കോയ നിർമ്മിക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോൻ കൂടാതെ സംവിധായകൻ രഞ്ജിത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പുതിയ കാല രാജാവായ ഭാസ്കര വർമ്മയായിട്ടാണ് അനൂപ് മേനോൻ എത്തുന്നത്. നന്ദു,നിരഞ്ജന അനൂപ്, ദുർഗാ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

OTHER SECTIONS