ഫോട്ടാഷൂട്ടുമായി ഫോറന്‍സിക്ക് ഫെയിം തമന്ന

By വീണ വിശ്വന്‍.27 10 2020

imran-azhar

ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തിയ ഫോറന്‍സിക്ക് സിനിമയില്‍ ഇരട്ടവേഷം അവതരിപ്പിച്ച കൊച്ചുമിടുക്കി തമന്ന പ്രമോദിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദുബായിലെ മണലാരണ്യമാണ് ഫോട്ടോഷൂട്ട് സ്‌പോട്ട്. അബുദാബിയില്‍ അച്ഛനമ്മമാരോടൊപ്പം സ്ഥിര താമസമാക്കിയ തമന്ന പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ്. തമന്നയുടെ അച്ഛനും അമ്മയും അബുദാബിയില്‍ എത്തിയിട്ട് വര്‍ഷങ്ങളായി.  ഇപ്പോള്‍ എട്ടാം ക്ലാസിലാണ് തമന്ന പഠിക്കുന്നത്. 

 

 അഭിനയമോഹം മനസ്സില്‍ സൂക്ഷിച്ചിരുന്ന തമന്ന അവിചാരിതമായാണ് സിനിമയിലെത്തുന്നത്ത്. അതിന് മുമ്പ് ടിക്ക്‌ടോക്ക് വിഡിയോകളിലൂടെ  സജീവമായിരുന്നു. തുടര്‍ന്നാണ് സിനിമയിലേക്കുള്ള വഴി തെളിയുന്നത്. അങ്ങനെ അബുദാബിയില്‍ നിന്നും കേരളത്തിലെത്തി ഓഡിഷനിലൂടെ ഫോറന്‍സിക്കിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.

OTHER SECTIONS