ജയസൂര്യ ചിത്രത്തിന് പിന്നാലെ 'Fourth River (നാലാം നദി )' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

By Sooraj Surendran .20 05 2020

imran-azhar

 

 

ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന് പിന്നാലെ ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൺ തങ്കച്ചനും ഡോ.ജോർജ്ജ് വർക്കിയും നിർമിച്ചു, ആർ.കെ ഡ്രീംവെസ്റ്റ് സംവിധാനം ചെയ്ത Fourth River (നാലാം നദി ) എന്ന ചിത്രവും ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. ചിത്രം 2020 മെയ്‌ 22ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദിപുൽ, മാത്യു, നീതു ചന്ദ്രൻ, ബൈജു ബാല, രാഹുൽ കൃഷ്ണ, മോഹൻ ഒല്ലൂർ, ശബരി വിശ്വം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം നിതിൻ കെ രാജ് നിർവഹിച്ചിരിക്കുന്നത്. റീഥ്വിക് ചന്ദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ന്നാറിലെ തോട്ടം തൊഴിലാളുകളുടെ ജീവിത പശ്ചാത്തലത്തിൽ പറയുന്ന നക്സൽ പ്രമേയത്തിലെ ചിത്രമാണിത്. പട്ടിണി നിറഞ്ഞ ജീവിതത്തിൽ നിന്നും നക്സലിസത്തിലേക്ക് കടക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് നാലാം നദി. പൊന്മുടിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.

 

OTHER SECTIONS