പത്മജ രാധാകൃഷ്ണന്റെ സംസ്ക്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു

By online desk .16 06 2020

imran-azharതിരുവനന്തപുരം : അന്തരിച്ച സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യയും ഗാനരചയിതാവുമായ പത്മജ രാധാകൃഷ്ണന്റെ സംസ്ക്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. തൈക്കാട്ടുള്ള മേടയിൽ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എകെ ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സുരേഷ് ഗോപി എംപി എന്നിവർ അന്ത്യോപചാരമർപ്പിച്ചു. എന്നാൽ മക്കളായ രാജകൃഷ്ണൻ, കാർത്തിക എന്നിവർ ക്വാറന്റീനിൽ കഴിയുന്നതിനാൽ മരണത്തറ ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിചില്ല


ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ  സ്വകാര്യ ആശുപത്രിയിലായിരു ന്നു അന്ത്യം .ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിലാണ് പത്മജ പ്രശസ്തി കൈവരിച്ചത. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ചിട്ടപ്പെടുത്തിയാണ് ചലച്ചിത്ര രംഗത്ത് ഗാനരചയിതാവായി ചുവടുവെച്ചത്. മകന്‍ എം.ആര്‍ രാജാകൃഷ്ണനായിരുന്നു സംഗിതസംവിധാനം നിര്‍വ്വഹിച്ചത്. എം.ജി രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച് അനവധി ലളിതഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചത് പത്മജ രാധാകൃഷ്ണന്‍ ആയിരുന്നു. തിരുവനന്തപുരത്തെ അനവധി സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു.

 

OTHER SECTIONS