നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ വെറുമൊരു വിവാഹ വിഡിയോ മാത്രമല്ല: ഗൗതം മേനോൻ

By santhisenanhs.22 09 2022

imran-azhar

 

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് തെന്നിന്ത്യയുടെ താര റാണി നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. അതിന് തൊട്ടുപിന്നാലെയാണ് ജൂൺ 9 ന് മഹാബലിപുരത്ത് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹം നെറ്റ്ഫ്ളിക്സിലൂടെ ആരാധകർക്കും കാണാൻ സാധിക്കുമെന്ന വാർത്ത പുറത്ത് വരുന്നത്.

 

ഗൗതം മേനോനാണ് വിഡിയോയുടെ സംവിധാനം നിർവഹിക്കുന്നത്. നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന വിഡിയോ എന്നാൽ വെറും വിവാഹ വിഡിയോ മാത്രമായിരിക്കില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. സംവിധായകൻ ഗൗതം മേനോനാണ് വിഡിയോയുടെ ഉള്ളടകത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ലേ‍ഡി സൂപ്പർ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ ബാല്യകാല ഓർമ്മകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നതാണ്. ഒപ്പം സിനിമ മേഖലയിലേക്കുള്ള നയൻസിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട് എന്നും ഗൗതം മേനോൻ പറഞ്ഞു.

 

നിരവധി പേർ ആദ്യം വിചാരിച്ചത് നയൻതാരയുടെ വിവാഹ വീഡിയോ ഞാനാണ് എടുക്കുന്നത് എന്നാണ്. പക്ഷെ നെറ്റ്ഫ്ലിക്സുമായി ചേർന്നുകൊണ്ട് നയൻസിന്റെ ഡോക്യുമെന്ററിയാണ് ഞാൻ സംവിധാനം ചെയ്യുന്നത്. നമ്മൾ അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് അവരുടെ ചെറുപ്പകാലം മുതൽ ഇന്ന് വരെയുള്ള യാത്രയിൽ നിന്ന് ലഭിച്ചതാണ്. നിങ്ങൾക്ക് അവരുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ കഴിയും. വിഘ്നേഷും ഇതിന്റെ ഒരു ഭാഗമാണ്. ഞങ്ങൾ ഇതിന്റെ പ്രവർത്തനത്തിലാണ് എന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

OTHER SECTIONS