ഞാന്‍ വരും നിങ്ങളെ കാണാന്‍; ഗിന്നസ് പക്രുവിന് നന്ദിയുമായി ക്വാഡന്‍ ബെയില്‍സ്

By online desk .17 03 2020

imran-azhar

 

കൊച്ചി :ഉയരമില്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് അമ്മയോട് പരാതി പറഞ്ഞ് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ബാലനെ ആരും മറന്നുകാണില്ല.  സഹപാഠികള്‍ കളിയാക്കിയതോടെ എന്നെയൊന്ന് കൊന്ന്തരുമോയെന്നായിരുന്നു ക്വാഡന്‍ അമ്മയോട് ചോദിച്ചിരുന്നത്. ഈ വീഡിയോപുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ക്വാഡന് പിന്തുണയുമായിരംഗത്തെത്തിയിരുന്നത്.

 

അക്കൂട്ടത്തില്‍ നടന്‍ ഗിന്നസ് പക്രുവും ക്വാഡന്പിന്തുണ അറിയിച്ചിരുന്നു.ഇപ്പോഴിതാ തന്നെ പിന്തുണച്ചതിന് പക്രുവിന് നന്ദിഅറിയിച്ചിരിക്കുകയാണ് ക്വാഡന്‍ ബെയില്‍സ്.  ഓസ്ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

പക്രുവിനെ പേലെ തനിക്കും ഒരു നടനാകണമെന്ന ആഗ്രഹവും ക്വാഡന്‍ പങ്കുവെച്ചു. പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താല്‍പ്പര്യവും ക്വാഡന്‍ വിശദീകരിച്ചു. ക്വാഡന് ഒരു നടനാകണമെന്നാണ് ആഗ്രഹമെന്നും അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റ ജീവിത കഥ അവനെ വളരെയധികം സന്തോഷിപ്പിച്ചതെന്നും അമ്മ യാരാക്ക പറഞ്ഞു. അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍.

 

താനും ഒരിക്കല്‍ ഉയരക്കുറവിന്റെ പേരില്‍ കളിയാക്കലിന് ഇരയായിരുന്നുവെന്നായിരുന്നു അന്ന് ഗിന്നസ് പക്രു ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചിരുന്നത്. ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊര്‍ജ്ജമായതെന്നും അദ്ദേഹം കുറിച്ചിരുന്നു.

 

OTHER SECTIONS