പിന്നെ വളർന്നില്ല.... വളർത്തിയത് നിങ്ങൾ. ...:ഓര്‍മച്ചിത്രവുമായി ഗിന്നസ് പക്രു

By Online Desk .07 01 2019

imran-azhar

 

 

 

കുട്ടിക്കാല ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് ഗിന്നസ് പക്രു. മറ്റുനടന്മാർ പങ്കുവയ്ക്കുന്ന ചിത്രത്തിൽ നിന്ന് ഇതിന് ഒരു പ്രത്യേകതയുണ്ട്. ആ ചിത്രത്തിലുള്ളത്ര പൊക്കമേ ഇപ്പോഴും പക്രുവിനുള്ളൂ.പിന്നെ വളർന്നില്ല….വളർത്തിയത് നിങ്ങൾ എന്നാണ് താരം തന്റെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ശാരീരിക പരിമിതികളോട് പൊരുതി സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ഗിന്നസ് പക്രുവെന്ന് നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്ന അജയകുമാര്‍.

 


പിന്നെ വളര്‍ന്നില്ല വളര്‍ത്തിയത് നിങ്ങള്‍ എന്ന തലക്കെട്ടോടെ പുറത്ത് വിട്ട ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു.നിങ്ങളുടെ മനസ്സും കഴിവും ഒരുപാട് വളര്‍ന്നു, രൂപത്തില്‍ വളര്‍ന്നിട്ടുണ്ടാകില്ല പക്ഷെ നല്ല മനസ്സ് കൊണ്ടും മലയാള സിനിമക്ക് നല്‍കിയ സംഭാവനകള്‍ കൊണ്ടും നിങ്ങള്‍ വലിയവനാണ് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയിലാണ് പക്രു അഭിനയിക്കുന്നത്. നിര്‍മ്മാണ രംഗത്ത് പുതിയ ചുവടുവെയ്പ്പിനൊരുങ്ങുകയാണ് താരം. ഫാന്‍സി ഡ്രസ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

OTHER SECTIONS