എക്‌സ് എവിടെ ? ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂവെന്ന് ഗോപി സുന്ദർ

By ബിന്ദു.02 03 2019

imran-azhar

 

 


ഗായിക അഭയ ഹിരണ്‍മയി കഴിഞ്ഞ ഇടയ്ക്കാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള ബന്ധത്തെകുറിച്ച് വ്യക്തമാക്കിയത്. പിന്നാലെ ഇരുവര്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരാളുടെ കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ്. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഒരു ജീവിതം എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ചിരുന്നു.

 

 replay

 


ഒരു ജീവിതം എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആളുകളെത്തിയത്. എവിടെയാണ് നിങ്ങളുടെ എക്‌സ് എന്നായിരുന്നു ചോദ്യം. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ, അതേക്കുറിച്ച് ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് കിടിലന്‍ മറുപടി നല്‍കിയത്. ഗോപി സുന്ദറിന്റെ പോസ്റ്റ് മാത്രമല്ല അദ്ദേഹത്തിന്റെ മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ്. ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും കടുത്ത വിമർശനങ്ങൾ വരുന്നുണ്ട്.

 

 

Image result for ഹിരണ��മയിക�കൊപ�പമ�ള�ള ഗോപി സ�ന�ദറിന�റെ മറ�പടി

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം നേരത്തെയും ഗോപി സുന്ദറിനോട് വിവാഹത്തെക്കുറിച്ച് ചിലര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു ഒരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിന് കീഴിലുള്ള കമന്റുകളും വ്യത്യസ്ത തരത്തിലുള്ളതാണ്. ഇതിനിടയിലാണ് ഗോപി തന്നെ കൃത്യമായ മറുപടിയും കൊടുത്തത്. താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

OTHER SECTIONS