By Avani Chandra.24 01 2022
ടെലിവിഷന്‍ സീരിയല്‍ രംഗത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗൗരി കൃഷ്ണന്. കാണാക്കണ്മണി എന്ന ഏഷ്യാനെറ്റ് സീരിയലിലൂടെ മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയ താരത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ശേഷം പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലും ഗൗരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാര്‍ത്തയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ വാര്‍ത്തയില്‍ ആരാധകര്‍ ചെറിയ നിരാശയിലാണ്. തന്റെ വിവാഹനിശ്ചയം മാറ്റിവെച്ച വിവരമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
വരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ തന്റെ വിവാഹ നിശ്ചയം മാറ്റിവച്ചെന്നാണ് ഗൗരി പറയുന്നത്. ജനുവരി 23ന് വിവാഹനിശ്ചയമാണെന്ന് ഗൗരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളൊന്നും കാണാത്തത് എന്തെന്ന് ആരാധകര്‍ ചോദിച്ചു. ഇതോടെയാണ് താരം സമൂഹ മാധ്യമത്തില്‍ ലൈവിലെത്തിയതും വിവാഹനിശ്ചയം മാറ്റിവച്ചെന്ന് വെളിപ്പെടുത്തിയതും.
ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഒന്ന് ലോക്ഡൗണ്‍. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ നിശ്ചയം നടത്താന്‍ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഒന്നും കണ്ടില്ലെന്ന് കുറേപ്പേര് മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം എന്ന് ഗൗരി പറഞ്ഞു.
വരന് സീരിയലിന്റെ അണിയറ പ്രവര്ത്തകനാണും തിരുവനന്തപുരം സ്വദേശിയുമാണെന്ന് ഗൗരി പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല.