ജി​എ​സ്ടി ത​ട്ടി​പ്പു​കേ​സ് : ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ സംവിധായകന്‍ അറസ്റ്റില്‍

By Bindu PP .03 Aug, 2018

imran-azhar

 

 

മുംബൈ: ജിഎസ്ടി തട്ടിപ്പുകേസിൽ റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം ദി ആക്സിഡന്‍റൽ പ്രൈം മിനിസ്റ്ററിന്‍റെ സംവിധായകൻ വിജയ് രത്‌നാകര്‍ ഗുട്ടെ അറസ്റ്റില്‍.  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സാണ് 34 കോടിയുടെ തട്ടിപ്പുകേസിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആന്‍റ് സർവീസ് ടാക്സ് ഇന്‍റലിജൻസാണ് ഗുട്ടയെ അറസ്റ്റ് ചെയ്തത്. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗുട്ടയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

 

ഗുട്ടെയുടെ സംരംഭമായ വി.ആര്‍.ജി ഡിജിറ്റല്‍ കോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് ഹൊറൈസണ്‍ ഔട്ട്‌സോഴ്‌സ് 34 കോടിയുടെ വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. 170 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആനിമേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൊറൈസണ്‍ ഔട്ട് സോഴ്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഗുട്ടെയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ മുൻ ഉപദേശകൻ സഞ്ജയ് ബാറുവിന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ദി ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ ഒരുക്കിയിരിക്കുന്നത്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ അനുപം ഖേർ ചിത്രത്തിൽ മൻമോഹൻ സിംഗായി വേഷമിടുന്നു. യുപിഎ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി പരാമർശങ്ങൾ പുസ്തകത്തിലുണ്ട്. ചിത്രം ഡിസംബർ 21-ന് റിലീസ് ചെയ്യും.

 

OTHER SECTIONS