മിസ്റ്റർ ഹോട്ട്! കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് സിനിമ ലോകം

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. പ്രിയ താരത്തിന് പിറന്നാൾ ആശംസ നേരാനുള്ള തിരക്കിലാണ് സിനിമ ലോകം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം വ്യക്തിമുദ്ര കൊണ്ട് മലയാള വാണിജ്യ സിനിമകളുടെ മുടിചൂടാമന്നനായി മാറാൻ ദുൽഖറിന് അധികനാളൊന്നും കാത്തിരിക്കേണ്ടി വന്നില്ല.

 

സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ താരപുത്രൻ വരവറിയിച്ചു. മികച്ച നവാഗത നടനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ദുൽഖർ സ്വന്തമാക്കി. കരിയറിലെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

 

എബിസിഡി: അമേരിക്കൻ-ബോർൺ കൺഫ്യൂസ്ഡ് ദേശി (2013) എന്ന ചിത്രത്തിന്റെ വാണിജ്യവിജയത്തിനു ശേഷം റോഡ് ത്രില്ലർ ചലച്ചിത്രമായ നീലകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013), തമിഴ് പ്രണയ-ഹാസ്യചലച്ചിത്രമായ വായ് മൂടി പേശവും (2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡെയ്സ് (2014) എന്ന പ്രണയചലച്ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു.

 

മണിരത്നത്തിന്റെ നിരൂപകപ്രശംസനേടിയ പ്രണയ ചിത്രമായ ഒ കാതൽ കൺമണി (2015) എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയിൽ കൂടുതൽ വിജയം നേടി. മെഗാസ്റ്റാർ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും ഇളയ മകനായി 1986 ജൂലൈ 28നാണ് ദുൽഖറിന്റെ ജനനം. 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

 

OTHER SECTIONS