ജയസൂര്യക്ക് പിറന്നാൾ സമ്മാനവുമായി ആരാധകർ

By സൂരജ് സുരേന്ദ്രന്‍.30 08 2021

imran-azhar

 

 

നായകനായി വന്ന തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ജയസൂര്യ. ആദ്യ ചിത്രത്തിന് ശേഷം വർഷങ്ങളോളം വിജയം കൈവരിക്കാതിരുന്ന സിനിമകള്‍ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന അനവധി ചിത്രങ്ങളുടെ ഭാഗമായി ഈ നടൻ...

 

തന്‍റെ കരിയറിന്‍റെ എല്ലാ ഘട്ടങ്ങളിലും സോളോ ഹിറ്റ്‌ എന്നത് ജയസൂര്യക്ക് വിദൂരമായി തന്നെ നിന്നു. 2010ൽ പുറത്തിറങ്ങിയ കോക്‌ടെയിൽ എന്ന ചിത്രത്തിലൂടെ മറ്റൊരു വില്ലൻ കഥാപാത്രമായി ജയസൂര്യ തിളങ്ങി.

 

പ്രിയ താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ബർത്ത് ഡേ സിഡിപി പുറത്തിറക്കിയിരിക്കുകയാണ് ആരാധകർ.

 

ഓരോ സിനിമ കഴിയുന്തോറും അയാളിലെ നടനെ തേച്ച് മിനുക്കി രാകി മൂർച്ച കൂട്ടാൻ അദ്ദേഹം കാണിക്കുന്ന കഠിനാധ്വാനത്തിന്‍റെയും, ആത്മസമർപ്പണത്തിന്‍റെയും മികച്ച ഉദാഹരണമാണ് സമീപ കാലത്ത് നാം കണ്ട പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ അദ്ദേഹത്തിന്‍റെ മികച്ച കഥാപാത്രങ്ങൾ.

 

അടുത്തിടെ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിലും ജയസൂര്യ എന്ന നടന്റെ കലാവൈഭവം നാം കണ്ടതാണ്.

 

പക, ഈശോ, മേരി ആവാസ് സുനോ, രാമസേതു തുടങ്ങി നിരവധി ചിത്രങ്ങൾ വരാനിരിക്കുമ്പോൾ പ്രേക്ഷകർക്കുള്ള ആകാംഷയും അനിർവചനീയമാണ്.

 

OTHER SECTIONS