യുവതാരം ഉണ്ണിമുകുന്ദന് ഇന്ന് ജന്മദിനം; ആശംസകളുമായി മാമാങ്കം ടീം

By Sooraj Surendran.22 09 2019

imran-azhar

 

 

മലയാള സിനിമ പ്രേക്ഷകരുടെ യുവതാരം ഉണ്ണിമുകുന്ദന് ഇന്ന് 32-ാം ജന്മദിനം. യുവാക്കൾ നെഞ്ചിലേറ്റി ആരാധിക്കുന്ന താരമാണ് ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മാമാങ്ക'ത്തിന്‍റെ അണിയറപ്രവർത്തകര്‍ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു.നിരവധി താരങ്ങളാണ് പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നത്. ഉണ്ണിമുകുന്ദൻ അഭിനയിച്ച് റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. റിലീസിന് മുൻപ് തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും, ഗ്രാഫിക്കൽ ട്രെയ്‌ലറിനും തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി മുകുന്ദൻ മാമാങ്കത്തിൽ അവതരിപ്പിക്കുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാകും മാമാങ്കം.

 

OTHER SECTIONS