ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു; ഹരീഷ് പേരടി

By online desk.06 02 2020

imran-azhar

 

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുമ്പോള്‍ വന്‍ പിന്തുണയുമായി സിനിമാതാരങ്ങളടക്കമുള്ള ആരാധകര്‍ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുകയാണ്. ഇപ്പോഴിതാ നടൻ വിജയുമായുള്ള ചിത്രo പങ്കുവെച്ചും അഭിപ്രായമറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

 


ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു എന്ന അടിക്കുറിപ്പോടെയാണ് ഹരീഷിന്റെ പോസ്റ്റ്. വിജയ്‌യുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിരുന്നു. വിജയ്ക്ക് പിന്തുണ അറിയിച്ച്‌ 'വി സ്റ്റാന്‍ഡ് വിത്ത് വിജയ്' എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്. ഈ ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് തമിഴനാട്ടിലും കേരളത്തിലുമടക്കം ലക്ഷക്കണക്കിന് ട്വീറ്റുകളാണ്.

 

ഫേസ്ബുക് പോസ്റ്റ് പൂർണരൂപത്തിൽ,

 

 

OTHER SECTIONS