" ഇനി രമ്യയെ, റീമയെ കൂടി തിരിച്ചുപിടിക്കണം " മോഹന്‍ലാലിനെ അഭിനന്ദിച്ച് പേരടി

By online desk.14 01 2020

imran-azhar

 

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട മോഹന്‍ലാലിനെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി.  ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ.നിങ്ങളൊരു കംപ്ലീറ്റ് ആക്ടർ മാത്രമല്ലാ. മറിച്ച്‌ ഒരു കംപ്ലീറ്റ് മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.പൊതുവെ സിനിമ മേഖലയിൽ ഉണ്ടാക്കുന്ന വിവാദങ്ങളിൽ തങ്ങളുടെ അഭിപ്രായം അറിയിക്കുന്ന നടനാണ് ഹരീഷ് പേരടി. ഇപ്പോഴത്തെ നടന്റെ പോസ്റ്റിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഷെയിന്‍ വിഷയത്തിലെ നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച്‌ പിടിക്കണം എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.

 

പോസ്റ്റിന്റെ പൂര്‍ണരൂപം,

 

 

ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ.നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച്‌ ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു...നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച്‌ പിടിക്കണം.അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?.

 

 

OTHER SECTIONS