തുടക്കം ഇന്റർനാഷണൽ ഒടുക്കം കടുത്ത തോൽവി : റിവ്യൂ വായിക്കാം...

By ബിന്ദു.13 03 2019

imran-azhar

 

 

മലയാള സിനിമാ രംഗത്തെ ഹാസ്യനടന്മാരിൽ തലമൂത്തയാളും സ്വതസിദ്ധമായ നർമ്മശൈലി കൊണ്ട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്ത ഹരീശ്രീ അശോകൻ സംവിധായകനപ്പോൾ തീർത്തും പരാജയപ്പെടുന്നു എന്ന് തന്നെ പറയാം. ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഇന്റർനാഷണലും ലോക്കലും ആവാൻ സാധിക്കാതെ പോയി. മൊത്തത്തിൽ ചിത്രം കളറാണ്, എന്നാൽ അത് കളർ മാത്രമായി പോയി എന്നതാണ് സംവിധായകൻ എന്ന നിലയിൽ ഹരിശ്രീ അശോകന്റെ പരാജയം.ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഇന്റര്‍നാഷണല്‍ ഏരിയയില്‍ തുടങ്ങി ലോക്കല്‍ ഏരിയയിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഹരിശ്രീ അശോകനടക്കം കോമഡിതാരങ്ങളായ ഇന്നസെന്റ്, സലിംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ്, കൊളപ്പുള്ളി ലീല, ബിജുക്കുട്ടന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രമാണെങ്കിലും ഈ സിനിമയെ ഒരു കോമഡിച്ചിത്രമെന്ന് എന്ന് പോലും വിളിക്കാൻ സാധിക്കില്ല.

 

 

Image result for ഇനàµ?â€?റരàµ?â€?നാഷണലàµ?â€? ലോകàµ?à´•à´²àµ?â€? à´¸àµ?à´±àµ?റോറി 

 

മലേഷ്യയിലെ ബിസിനസ് മതിയാക്കി 50 കോടിയുടെ ഡയമണ്ടുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്ന മാധവന്റെ കഥയാണ് സിനിമ പറയുന്നത്. നാട്ടിലെത്തുന്ന മാധവൻ ഡയമണ്ട് സുരക്ഷിതമായി ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തലയിൽ തേങ്ങ വീണ് ഓർമ നഷ്ടമാകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഹരീശ്രീ അശോകൻ തന്റെ സിനിമയിലൂടെ ശ്രമിച്ചത്. രാഹുല്‍ മാധവാണ് ചിത്രത്തിലെ നായകന്‍. തലയില്‍ കള്ളിന്‍കുടം വീണ് റുമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി വന്ന് ഓര്‍മനഷ്ടപ്പെടുന്ന ബിസിനസുകാരനായി നന്ദുവും മക്കളായ അച്ചു, ശിവന്‍, കൃഷ്ണന്‍ എന്നിവരായെത്തുന്ന ഇജാസ്, മനോജ് കെ. ജയന്‍, ടിനി ടോം എന്നിവരും ചിത്രത്തില്‍ ഹരം പടര്‍ത്തുന്നു. ബൈജു, ദീപക് പറമ്പോല്‍, കലാഭവന്‍ ഷാജോണ്‍, പൗളി വല്‍സന്‍, സുരഭി എന്നിവരാണ് മറ്റ് താരങ്ങള്‍.മാല പാർവതി, ബൈജു, അബുസലീം, മണിക്കുട്ടൻ, ഇന്നസെന്റ്, സലീം കുമാർ, കൊളപ്പുള്ളി ലീല എന്നുതുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടായിട്ടും ആരുടെ കഥാപാത്രത്തിനും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്നില്ലെന്നതാണ് ദൗർഭാഗ്യകരം.

 

 

 Image result for ഇനàµ?â€?റരàµ?â€?നാഷണലàµ?â€? ലോകàµ?à´•à´²àµ?â€? à´¸àµ?à´±àµ?റോറി

 

സമാന്തരമായി കടന്നുപോകുന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും രണ്ട് കഥകള്‍ ഇടയ്ക്കിടെ ഒന്നിച്ചും പിന്നീട് വേര്‍പെട്ടും ക്ലൈമാക്‌സില്‍ വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു. ചിത്രത്തില്‍ ഏറെ കോമഡി ടച്ചുള്ള സ്‌കെച്ച് റോണി എന്ന രസികള്‍ കഥാപാത്രത്തെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്.ക്ലീഷേ എന്ന വാക്കുപോലും വല്ലാതെ ക്ലീഷേ ആയി കൊണ്ടിരിക്കുന്ന ഒരു കാലത്ത് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യാനുഭവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്നറിയില്ല.

OTHER SECTIONS