പണ്ഡിറ്റ് ജസ് രാജിന് 12 മണിക്കൂർ സംഗീത പ്രണാമം

By Web Desk.27 08 2020

imran-azhar

 

 

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജിന് ശ്രദ്ധാഞ്ജലിയായി 12 മണിക്കൂർ സംഗീത വിരുന്ന് ഓഗസ്റ്റ് 28ന് ഓൺലൈനിൽ അരങ്ങേറും. കേരളത്തിലെ ഹിന്ദുസ്ഥാനി സംഗീതത്തിന് ഗുരുജി നൽകിയ സർഗ്ഗ സംഭാവനകൾക്ക് ആദരവായി ഒരുക്കുന്ന സംഗീത വിരുന്നിൽ ജസ് രാജിന്റെ പ്രമുഖ ശിഷ്യന്മാർ സംഗീത ആദരവ് അർപ്പിക്കും. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായൺ നേതൃത്വം നൽകുന്ന പണ്ഡിറ്റ് മോത്തിറാം നാരായൺ സംഗീത വിദ്യാലയം, കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും, സൂര്യ, പാലക്കാട് സ്വരലയ എന്നീ സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തിൽ ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന് രാവിലെ 9 മണിമുതൽ വൈകുന്നേരം 6 വരെയും, തുടർന്ന് മാവേലി മലയാളം അവതരണം കഴിഞ്ഞ് 8.30 നു ശേഷവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും, ഭാരത് ഭവന്റെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

 

OTHER SECTIONS