ഹെലന്‍ ബോളിവുഡിലേക്ക്; മിലി ഒരുക്കാന്‍ മാത്തുക്കുട്ടി സേവ്യര്‍; നായികയായി ജാന്‍വി കപൂര്‍

By mathew.17 07 2021

imran-azhar 


അന്ന ബെന്നിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രത്തിന് ഹിന്ദി പതിപ്പ് ഒരുങ്ങുന്നു. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ബോളിവുഡിലും ഒരുക്കുന്നത്. മിലി എന്നായിരിക്കും ബോളിവുഡ് പതിപ്പിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശിയ അവാര്‍ഡ് മാത്തുക്കുട്ടി സ്വന്തമാക്കിയിരുന്നു.

ധട്ക എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഗുഞ്ചന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍, റൂഹി തുടങ്ങിയ ചിത്രങ്ങളാണ് ജാന്‍വിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രങ്ങള്‍.

 

സര്‍വൈവര്‍ ത്രില്ലറായി ഒരുക്കിയ ഹെലന്‍ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് അന്‍പിര്‍ക്കിനിയാള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മലയാളം പതിപ്പില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് തമിഴില്‍ അവതരിപ്പിച്ചത്. ഗോകുല്‍ ആണ് തമിഴ് പതിപ്പ് സംവിധാനം ചെയ്തത്.

 

OTHER SECTIONS