കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍

By mathew.18 08 2019

imran-azhar

 

ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി കീര്‍ത്തി സുരേഷ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. 'മഹാനടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. 'മഹാനടി'ക്ക് ശേഷം താരം പ്രതിഫലം കൂട്ടിയതായാണ് ഒരു നിര്‍മാതാവ് പറയുന്നത്.

'മഹാനടി'യില്‍ അഭിനയിക്കുമ്പോള്‍ 30 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ കീര്‍ത്തി ഇപ്പോള്‍ 60 ലക്ഷമാണ് ആവശ്യപ്പെടുന്നതെന്നാണ് നിര്‍മാതാവ് പറയുന്നത്. 'നേനു ശൈലജ', 'നേനു ലോക്കല്‍', 'മഹാനടി' എന്നീ ചിത്രങ്ങള്‍ താരത്തെ ശ്രദ്ധേയയാക്കി. ഇതോടെ 50 ലക്ഷം പ്രതിഫലം കൈപറ്റുന്ന കാജല്‍, തമന്ന, സമാന്ത എന്നീ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് കീര്‍ത്തി ആവശ്യപ്പെടുന്നത്.

ഗ്ലാമറസ് റോളുകളേക്കാള്‍ നല്ല കഥാപാത്രങ്ങളുള്ള കഥയാണ് കീര്‍ത്തി ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. വിജയ്ക്കൊപ്പം 'സര്‍ക്കാര്‍', വിശാലിനൊപ്പം 'സണ്ടക്കോഴി 2' എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും വലിയ പ്രതിഫലം കൈപറ്റിയില്ലെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS