ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ചിത്രവുമായി വയാകോം 18; ഫൈറ്ററില്‍ നായകനാകാന്‍ ഹൃതിക് റോഷന്‍

By mathew.09 07 2021

imran-azhar

 


നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഏറെ പ്രത്യേകതകളുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാണ കമ്പനിയായ വയാകോം 18. ഇന്ത്യയുടെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസി നിര്‍മ്മിക്കാനൊരുങ്ങുകയാണ് വയാകോം 18. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഹൃത്വിക് റോഷന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്.

 

ഒരു ടോപ്പ് ഗണ്‍ (1986ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം) ആരാധകന്‍ എന്ന നിലയില്‍ ബോളിവുഡില്‍ ഒരു ഏരിയല്‍ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കണമെന്നത് തന്റെ സ്വപ്നമായിരുന്നെന്ന് വയാകോം 18 സ്റ്റുഡിയോസ് സിഒഒ അജിത്ത് അന്ധാരെ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഇതിനായുള്ള ഒരു തിരക്കഥയുടെ അന്വേഷണത്തിലായിരുന്നു. ഹൃത്വിക്കിനെയും ദീപികയെയുമാണ് പ്രധാന വേഷങ്ങളില്‍ ആദ്യമേ ആലോചിച്ചിരുന്നത്. ഈ ജോണറിലുള്‍പെടുന്ന ചിത്രം അതിന്റെ ശരിയായ അര്‍ഥത്തില്‍ സംവിധാനം ചെയ്യാന്‍ സിദ്ധാര്‍ഥിന് സാധിക്കുമെന്നാണ് കരുതുന്നത്. വയാകോമിന്റെ ഫിലിമോഗ്രഫിയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രമെന്നും അജിത്ത് അന്ധാരെ പറയുന്നു.

 

 

 

 

OTHER SECTIONS