പിന്തുടര്‍ന്ന് വരുന്ന വെളിച്ചത്തെ സ്വീകരിക്കാന്‍ ഇപ്പോള്‍ ഈ ഇരുട്ട് നേരിടണം, ആര്യന്‍ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്‍

By Greeshma padma.07 10 2021

imran-azhar

 

ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനെ പിന്തുണച്ച് ഹൃതിക് റോഷന്‍. പിന്തുടര്‍ന്ന് വരുന്ന വെളിച്ചത്തെ സ്വീകരിക്കാന്‍ ആര്യന്‍ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്‍. പിന്തുടര്‍ന്ന് വരുന്ന വെളിച്ചത്തെ സ്വീകരിക്കാന്‍ ആര്യന്‍ ഇപ്പോള്‍ ഈ ഇരുട്ട് നേരിടണമെന്ന് ആര്യന്റെ ഫോട്ടോയ്ക്കൊപ്പം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹൃതിക് റോഷന്‍ തന്റെ പിന്തുണ അറിയിച്ചത്.

 

എന്റെ പ്രിയപ്പെട്ട ആര്യന്‍, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അത് അനിശ്ചിതമാണെന്നതുപോലെ തന്നെ മഹത്തരവുമാണ്. ജീവിതം നമുക്ക് മുന്നിലേക്ക് ചുളുങ്ങിയ പന്തുകള്‍ എറിഞ്ഞുകൊണ്ടേയിരിക്കും പക്ഷേ ദൈവം ദയാലുവാണ്. സമര്‍ത്ഥന്‍മാര്‍ക്ക് അവന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഈ പ്രയാസങ്ങള്‍ക്കിടയില്‍ നിനക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് ദൈവം ഇത്തവണ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. നിനക്കത് ഇപ്പോള്‍ മനസിലാകുന്നുണ്ടെന്ന് തോന്നുന്നു. ഇപ്പോള്‍ നീ അനുഭവിക്കുന്ന കോപവും ആശയക്കുഴപ്പവും നിസ്സഹായതയും നിന്റെ ഉള്ളിലെ ഹീറോയെ പുറത്തുകൊണ്ടുവരാന്‍ പോന്ന നല്ല ചേരുവകളാണ്. എന്നാല്‍ അതേ ചേരുവകള്‍ക്ക് തന്നെ നിന്നെ നശിപ്പിക്കാനും കഴിയും എന്ന് ഉത്തമ ബോധ്യമുണ്ടായിരിക്കണം. ദയയും സ്‌നേഹവും അനുകമ്പയും കൈവിടാതിരിക്കുക. ഉള്ളില്‍ എരിയുന്ന ചൂടില്‍ സ്വയം ഉരുകി പരിശുദ്ധനാവുക, അത്ര മാത്രം മതി.

 

തെറ്റുകള്‍, പരാജയങ്ങള്‍, വിജയങ്ങള്‍ എന്നിവയില്‍ ഏതാണ് നെഞ്ചില്‍ സൂക്ഷിക്കേണ്ടതെന്നും ഏതൊക്കെ ഉപേക്ഷിക്കണമെന്നും അനുഭവത്തില്‍ നിന്ന് നിനക്ക് മനസിലാകും. എന്നാല്‍ അതിനോടൊപ്പം തന്നെ നല്ല മനുഷ്യനായി വളരാനും നിനക്ക് കഴിയുമെന്ന് അറിയുക. ഒരു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വളര്‍ന്ന് പുരുഷനാകുന്നതുവരെ നിന്നെ അറിയുന്നതാണ് ഞാന്‍. നിന്റെ അനുഭവങ്ങളെല്ലാം ചേര്‍ത്ത് പിടിക്കുക. അവ നിനക്കുള്ള ദൈവത്തിന്റെ സമ്മാനങ്ങളാണ്. ഈ സമസ്യ പൂരിപ്പിച്ചു കഴിയുമ്പോള്‍ നിനക്കെല്ലാം മനസ്സിലാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. പിശാചിന്റെ കണ്ണിലേക്ക് ശാന്തമായി നോക്കുക, അവനെ നിരീക്ഷിക്കുക. നിന്നിലെ നാളെ വാര്‍ത്തെടുക്കുന്ന നിമിഷങ്ങളാണിത്. നാളെ ഒരു പുതിയ പ്രഭാതമാണ് ലഭിക്കാന്‍ പോകുന്നത് അതിനായി ഇപ്പോള്‍ ഇരുട്ടിലൂടെ സഞ്ചരിച്ചേ മതിയാകൂ. ശാന്തമായിരിക്കൂ, ഉള്ളിലുള്ള നന്മയുടെ വെളിച്ചത്തെ വിശ്വസിക്കൂ, അത് ഇപ്പോഴും അവിടെത്തന്നെയുണ്. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.ഹൃതിക് പറഞ്ഞു.

നേരത്തെ ആര്യന് പിന്തുണയുമായി ഹൃതിക്കിന്റെ മുന്‍ഭാര്യ സുസന്ന ഖാനും രംഗത്തുവന്നിരുന്നു. ആര്യന്‍ നല്ല കുട്ടിയാണെന്നും അബദ്ധവശാല്‍ കപ്പലില്‍ എത്തപ്പെട്ടതാകാം എന്നുമായിരുന്നു സുസന്നയുടെ പ്രതികരണം.

 

 

OTHER SECTIONS