മിന്നാരത്തിന്റെ ഹിന്ദി റീമേക്കുമായി പ്രിയദര്‍ശന്‍; 'ഹംഗാമ 2' ട്രെയ്ലര്‍ പുറത്ത്

By mathew.02 07 2021

imran-azhar 


ഒരിടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരുക്കുന്ന ഹംഗാമ 2 എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മിന്നാരത്തിന്റെ റീമേക്ക് ആണ് ഹംഗാമ 2. കഥയിലും രംഗങ്ങളിലും വവലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

 

ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 30 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാര്‍ ചിത്രം സ്വന്തമാക്കിയത്. ശില്‍പ ഷെട്ടി, പരേഷ് റാവല്‍, മീസാന്‍ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.

 


2003ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹംഗാമ എന്ന ചിത്രത്തിന്റെ തുടര്‍ച്ച അല്ല ഹംഗാമ 2 എന്ന് പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

OTHER SECTIONS