ബ്രഹ്മാണ്ഡ ചിത്രവുമായി ഐ വി ശശി മടങ്ങിയെത്തും

By praveen prasannan.13 Sep, 2017

imran-azhar

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഐ വി ശശി തിരിച്ചുവരവിനൊരുങ്ങുകയാണ്. കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രമാണ്ഡ ചിത്രവുമായിട്ടാണ് പഴയ സൂപ്പര്‍ സംവിധായകന്‍റെ മടക്കം.

ഇറാഖിന്‍റെ കുവൈറ്റ് അധിനിവേശം പ്രമേയമാക്കിയുള്ള കഥയാണിത്. ‘ബോണിംഗ് ബെല്‍സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആരാണ് നായകനായി അഭിനയിക്കുന്നതെന്ന കാര്യത്തില്‍ ഇനിയും തീരുമാനിച്ചിട്ടില്ല.

ചിത്രം ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്ന വിസ്മയമായിരിക്കുമെന്നാണ് നിര്‍മ്മാതാവ് സോഹന്‍ റോയ് പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റുകയെന്നതാണ് ചിത്രത്തിന്‍റെ ലക്ഷ്യം.

കുവൈറ്റ് യുദ്ധം സംബന്ധിച്ച് സിനിമ ചെയ്യണമെന്ന് ഐ വി ശശിക്ക് ആഗ്രഹമുണ്ടായിരുന്നു. ബോണിംഗ് ബെല്‍സ് 2019ല്‍ തിയേറ്ററുകളിലെത്തും. ചിത്രം നിര്‍മ്മിക്കുന്നത് 33 ഭാഷകളിലായാണെന്നതും പ്രത്യേകതയാണ്.

 

 

OTHER SECTIONS