IFFK 2019 : ഇന്ന് 63 ചിത്രങ്ങള്‍, മിഡ്നെറ്റ് സ്‌ക്രീനിങ്ങില്‍ 'ഡോര്‍ ലോക്ക്'

By online desk.09 12 2019

imran-azhar

 

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങള്‍. ദക്ഷിണ കൊറിയയില്‍ തരംഗമായ സസ്‌പെന്‍സ് ത്രില്ലര്‍ ഡോര്‍ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോള്‍ട്ട്,ഹവ്വാ മറിയം ആയിഷ,വേര്‍ഡിക്റ്റ്,ആദം,ബലൂണ്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നുണ്ടാകും.



മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഡോര്‍ലോക്കിന്റെ മേളയിലെ ഏക പ്രദര്‍ശവും ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദര്‍ശനം. ഏകാകിയായ ക്യുങ് മിന്റെ അപ്പാര്‍ട്ട്‌മെന്റെില്‍ ഒരു അപരിചിതന്‍ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാണ്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍.

 

ഫാഹിം ഇര്‍ഷാദിന്റെ ആനി മാനി,സെസാര്‍ ഡയസ് സംവിധാനം ചെയ്ത അവര്‍ മദേര്‍സ്,യാങ് പിംഗ് ഡാവോയുടെ മൈ ഡിയര്‍ ഫ്രണ്ട് എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്‌റ്,മൈക്കിള്‍ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ്, വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃ പ്രദര്‍ശനവും ഇന്നുണ്ടാകും.

 

ലോകസിനിമാ വിഭാഗത്തില്‍ മുപ്പത്തിയഞ്ചു ചിത്രങ്ങളും, മലയാള സിനിമ ഇന്നില്‍ അനുരാജ് മനോഹറിന്റെ ഇഷ്‌ക്ക്, പ്രിയനന്ദനന്റെ സൈലെന്‍സര്‍, മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്.

OTHER SECTIONS