ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം നാലിന്

By online desk .03 12 2019

imran-azharരാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെയും ഫെസ്റ്റിവല്‍ ഓഫിസുസിന്റെയും ഉദ്ഘാടനം സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. ഡിസംബര്‍ നാലിന് രാവിലെ 11ന് ടാഗോര്‍ തിയേറ്ററിലാണ് ഫെസ്റ്റിവല്‍ ഓഫിസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചലച്ചിത്ര താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നല്‍കിയാകും പാസ്സ് വിതരണത്തിന് തുടക്കം കുറിയ്ക്കുന്നത്. നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ എന്നിവര്‍ പങ്കെടുക്കും.

 

OTHER SECTIONS