ഷാഹി കബീർ - സൗബിന്‍ ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ് ലുക്ക് ശ്രദ്ധേയം

By santhisenanhs.13 06 2022

imran-azhar

 

ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ് ലുക്ക് പുറത്ത്. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആൻ്റണി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിൻ്റെ കഥാപാത്രത്തെ കാണിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.

 

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വിനോദ സഞ്ചാര മേഖലയായ ഇലവീഴാപൂഞ്ചിറ. ഇവിടുത്തെ കാഴ്ചകൾക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യം നൽകുന്നതാകും ചിത്രം. പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ-ശ്രവ്യ അനുഭവമാകും സിനിമ സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഡോൾബി വിഷൻ 4k എച്ച്ഡിആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇലവീഴാപൂഞ്ചിറയ്ക്കുണ്ട്.

 

കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു ആണ് നിർമ്മാണം. നിധീഷിന്‍റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം മനീഷ്‌ മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്‌, സംഗീതം അനിൽ ജോൺസൺ,കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്.

 

 

OTHER SECTIONS