ഇളയരാജ പാട്ടുകളില്‍ തന്റെ ഒട്ടേറെ സംഭാവനകള്‍ ഉണ്ട്, പാട്ടുകൾ ഇനിയും വേദികളിൽ പാടും: എസ്.പി.ബാലസുബ്രഹ്മണ്യം‌

By BINDU PP .19 09 2018

imran-azhar

 

 

ചെന്നൈ: ഇളയരാജയുടെ പാട്ടുകള്‍ വീണ്ടും വേദികളില്‍ പാടുമെന്ന് എസ്.പി.ബാലസുബ്രഹ്മണ്യം. റോയല്‍റ്റി നല്‍കാതെ തന്റെ പാട്ടുകള്‍ പാടാന്‍ വേദിയില്‍ പാടരുതെന്ന് കാണിച്ചു ഇളയരാജ കഴിഞ്ഞ വര്‍ഷം ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രയ്ക്കും കത്തയച്ചിരുന്നു. ഇളയരാജയുടെ പാട്ടുകളില്‍ തന്റെ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഗാനങ്ങള്‍ പൊതുവേദികളില്‍ പാടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.ഇളയരാജ അയച്ച നോട്ടിസില്‍ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണു കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.ആയിരത്തിലധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ എസ്.പി.ബി കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്.

 


കഴിഞ്ഞ മാർച്ചിൽ ഇളയരാജ ബാലസുബ്രഹ്മണ്യത്തിനു നോട്ടിസ് അയച്ചതു ചർച്ചയായിരുന്നു. പാട്ടുകൾ തന്റെ അനുമതിയില്ലാതെ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും, നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കനത്ത തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നുമായിരുന്നു നോട്ടിസിൽ.പകർപ്പവകാശ നിയമത്തെക്കുറിച്ചു തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, അങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ താൻ അത് അനുസരിക്കുമെന്നുമായിരുന്നു ബാലസുബ്രഹ്മണ്യം അന്നു പ്രതികരിച്ചത്. മേലിൽ ഇളയരാജ ഗാനങ്ങൾ വേദിയിൽ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

OTHER SECTIONS