ഐ.എം. വിജയന്‌റെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു

By Kavitha J.10 Jun, 2018

imran-azhar

കേരളത്തിന്‌റെ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‌റെ ജീവിതം സിനിമയാകുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഫുട്ബോള്‍ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതകഥ വന്നതിന് തൊട്ട് പിന്നാലെയാണ് വിജയന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് ചിത്രത്തിന്‌റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചുന്നത്.

 

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ അരുണ്‍, അതിന് ശേഷം ഐ.എം. വിജയന്റെ ചിത്രത്തിന്‌റെ അണിയറ പ്രവര്‍ത്തനം ആരംഭിക്കും.

 

സിനിമയുടെ ചിത്രീകരണങ്ങള്‍ എവിടെയാണന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ട് ഉറപ്പിച്ചതാണന്ന് അരുണ്‍ ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ ആരൊക്കെയാണന്ന് വ്യക്തമല്ല.

 

OTHER SECTIONS