ഇമ്പമായി 'ഇമ്പം' :ഹ്രസ്വ ചിത്രം കാണാം....

By BINDU PP .15 Jun, 2018

imran-azhar

 

 

പത്തു മിനുട്ട് ദൈര്‍ഘ്യം, മൂന്ന് കഥാപാത്രങ്ങള്‍ ഇതാണ് 'ഇമ്പം' . വളരെ സിമ്പിളായ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കാൻ കഴിവുള്ള 'ഇമ്പം' എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ശ്രീജിത്ത് ചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.കലാധരന്‍, മഹേഷ് കുമാര്‍, ദേവകി രാജേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു പ്രമേയം , തികച്ചും ഗുണമേന്മയുള്ള അഭിനയ മികവിൽ ശ്രീജിത്ത്  ചന്ദ്രന് പ്രേക്ഷകരിലേക്ക് വരച്ചിടാൻ സാധിച്ചിട്ടുണ്ട്. ചായം പൂശിയ വീട്, നീല്‍പാലം, ഒറ്റയാള്‍ പാത, മറവി എന്നീ ചിത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംപിടിച്ച കലാകാരന്‍ കെ.കലാധരന്‍.കൊച്ചീലെ ഫിലിം ക്ലബ്ബാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

 

സ്വാഭാവിക അഭിനയംകൊണ്ട് കെ.കലാധരന്‍ വിസ്മയിപ്പിച്ചു. കൂടെ മറ്റു കഥാപാത്രങ്ങളായി വേഷമിട്ട മഹേഷിന്റെയും , ദേവകിയുടെയും അഭിനയം ഏറെ പ്രശംസിനിയമാണ്. ആദ്യ പകുതിയില്‍ ഭാവാഭിനയം കൊണ്ട് നിറഞ്ഞുനിന്നെങ്കിലും ക്ലൈമാക്‌സില്‍ പക്വതയാര്‍ന്ന ഡയലോഗുകള്‍ കൊണ്ട് മഹേഷ് വിസ്മയിപ്പിച്ചു. സിനിമാറ്റിക് ഫീൽ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയിലെ ഓരോ സംഭാഷണങ്ങളും കൃത്രിമം തോന്നാത്ത രീതിയിലാണ് രചിച്ചിരിക്കുന്നത്. ക്യമറ നിര്‍വഹിച്ച നിജയ് ജയൻ. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.