സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുത് :മുഖ്യമന്ത്രിക്ക് ഭീമൻഹർജി

By BINDU PP .23 Jul, 2018

imran-azhar

 

 

 

സംസ്ഥാന അവാർഡ് പുരസ്കാരച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിന് ശക്തമായ പ്രതിഷേധവുമായി സിനിമ പ്രവർത്തകർ. 107 പേർ ഒപ്പിട്ട ഭീമൻഹർജിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കിട്ടിയത്. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അത് അവാര്‍ഡിന്റെ ശോഭ കെടുത്തുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്രകാശ് രാജ്, എന്‍.എസ്. മാധവന്‍, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, പ്രകാശ് ബാരെ, സജിതാ മഠത്തില്‍ തുടങ്ങിയവരാണു ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്നതിനാണ് മോഹൻലാലിനോട് ഇത്തരത്തിലുള്ളപ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അവാര്‍ഡ് നേടിയവര്‍ക്കും അതു നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പ്രാധാന്യമെന്നു ചലച്ചിത്ര നിരൂപകന്‍ വി.കെ. ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്.