വടം വലിയുടെ ആവേശത്തിൽ ഇന്ദ്രജിത്തിന്റെ 'ആഹാ'; ചിത്രീകരണം പൂർത്തിയായി

By online desk.22 01 2020

imran-azhar

 

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന "ആഹാ" യുടെ ചിത്രീകരണം പൂർത്തീകരിച്ചു.ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ടോബിത് ചിറയാത്താണ് ആഹായുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്.
"തരംഗം", "ജെല്ലിക്കെട്ട്", "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചിത്രത്തിലെത്തുന്നുണ്ട്.

 

വടം വലിയെ ആസ്പദമാക്കി സ്പോര്‍ട്സ് ജോണറില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിനു പുറമേ, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. തഗ്സ് ഓഫ് വാര്‍ ആന്‍തം എന്ന പേരില്‍ ഒരു തീം സോംഗും ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ആഹാ നെല്ലൂര്‍ എന്ന വടം വലി ടീമിന്റെ അമരക്കാരനായാണ് ഇന്ദ്രജിത് എത്തുന്നതെന്നാണ് അണിയറ സംസാരം. ഇന്ദ്രജിത്തിന്റെ വരാന്‍ പോവുന്ന നായകകഥാപാത്രമായുള്ള ചിത്രത്തില്‍ ആഹാ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.രാഹുൽ ബാലചന്ദ്രൻ ആണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

 

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മുതൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇന്ദ്രജിത്തിന്റെ ലുക്ക് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. വടംവലിയെ കേരളത്തിന്റെ ജനകീയ കായിക വിനോദമാക്കിയ, 2008ലെ വടംവലി സീസണില്‍ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ "ആഹാ നീലൂര്‍" എന്ന വടംവലി ടീമിന്റെ നാമധേയം സ്വീകരിച്ച് കേരളക്കരയെ വടംവലിയുടെ ആവേശത്തിലേക്ക് ഉയര്‍ത്താന്‍ ആഹാ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഉടൻ അണിയറ പ്രവർത്തകർ പുറത്തുവിടും. .

 

OTHER SECTIONS