സിനിമയില്‍ എത്രനാള്‍ ഉണ്ടാകുമെന്നറിയാന്‍ ജ്യോൽസ്യന്മാരെ കാണുന്നവരുണ്ട് : ഇന്നസെന്റ്

By Abhirami Sajikumar .13 May, 2018

imran-azhar

തൃശൂര്‍: ഇനി എത്രനാള്‍ സിനിമയില്‍ തുടരുമെന്നറിയാന്‍ ജോത്സ്യരുടെ അടുത്തേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ പലരുമെന്ന്  ഇന്നസെന്റ് എം.പി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത്കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ ഇനിയും എത്രനാള്‍ ഉണ്ടാകുമെന്നറിയാൻ ആഗ്രഹം ഉള്ളവരാണ്  പലരും. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍ കൈനീട്ടും. ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നും കൈ നീട്ടുന്നതു കണ്ടാല്‍ പക്ഷെ  കൈരേഖ നോക്കിത്തരാന്‍ വേണ്ടി കൈനീട്ടുന്നതാണെന്ന് ഇന്നസെന്റ് പറഞ്ഞു.

അധികാരത്തോട് മോഹം കൂടിയാൽ മനസമാധാനം കുറയുമെന്നും , അതുകൊണ്ടാണ് 'അമ്മ'യുടെ അധികാരസ്ഥാനങ്ങളില്‍ നിന്ന് ഒഴിയണം എന്ന് വിചാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അഞ്ചാം ക്ലാസില്‍ മൂന്ന് തവണ പഠിച്ച ആളാണ് താന്‍. ഇന്ന് അഞ്ചാം ക്ലാസില്‍ താനെഴുതിയ പുസ്തകത്തിലെ ഒരു ഭാഗം പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS