ചരിത്ര നിമിഷം; കുട്ടികളുടെ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

By Anju N P.14 May, 2018

imran-azhar

 

ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ആദ്യത്തെ എഡിഷന് തിരുവന്തപുരത്ത് ഇന്ന് തുടക്കമായി. ബെസ്റ്റ് ഓഫ് ഇന്ത്യന്‍ ചില്‍ഡ്രന്‍സ് ഫിലിംസ്, ക്ലാസിക്‌സ്, ഡയരക്ടേര്‍സ് ഇന്‍ ഫോക്കസ്, ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിംസ്, മലയാളം ഫീച്ചര്‍ ഫിലിംസ്, മലയാളം ഷോര്‍ട്ട് ഫിലിംസ് എന്നീ വിഭാഗങ്ങളിലായി 140 ചിത്രങ്ങളും ഡോക്യുമെന്ററികളും ഷോര്‍ട്ടുഫിലുമുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ സംയുക്താഭിമുഖ്യത്തിലാണ് ഫിലിംഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

 

മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മെയ് 26 വരെ വിവിധ തിയേറ്റുകളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും.

 

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആസാമീസ് സംവിധായിക റിമാ ദാസിന്റെ വില്ലേജ് റോക്ക്‌സ്റ്റാര്‍, ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവണ്‍, സന്തോഷ് ശിവന്റെ ഹലോ, അമല്‍ ഗുപ്തയുടെ സ്റ്റാന്‍ലി കാ ഡബ്ബ, ഇറാനിയന്‍ ചിത്രം വൈറ്റ് ബ്രിഡ്ജ്, ജയരാജിന്റെ ഒറ്റാല്‍, ചാര്‍ളി ചാപ്ലിന്റെ ഗ്രേറ്റ് ഡിക്ടേറ്റര്‍, ഡിസ്‌നിയുടെ ലയണ്‍ കിംഗ്, സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി തുടങ്ങിയവ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ ചിലതാണ്.

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്രങ്ങള്‍ കാണാന്‍ കുട്ടികള്‍ക്കുള്ള മികച്ച അവസരമാണിതെന്ന് സംഘാടകസമിതി അധ്യക്ഷനും എംഎല്‍എയുമായ നടന്‍ മുകേഷ് പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കും. പ്രശസ്ത സംവിധായകരും അഭിനേതാക്കളും നയിക്കുന്ന വര്‍ക്ക് ഷോപ്പുകളും മേളയുടെ ഭാഗമായി നടക്കും. സിനികള്‍ കാണാന്‍ മാത്രമല്ല, സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ കുട്ടി സിനിമാ പ്രവര്‍ത്തകരോട് സംവദിക്കാനുള്ള മീറ്റ ദ ആര്‍ട്ടിസ്റ്റ് സെക്ഷനും മേളയില്‍ ഒരുക്കിയുട്ടുണ്ട്.

 

ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്കും അനാഥാലയങ്ങളില്‍ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും മേളയിലേക്ക് പ്രവേശനം സൗജന്യമാണ് എന്നത് കേരളത്തിലെ ആദ്യ കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റെ പ്രധാനപ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി മേളയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്ന അഞ്ഞൂറോളം ട്രൈബല്‍ വിദ്യാര്‍ഥികളുടെ താമസവും ഭക്ഷണവും ശിശുക്ഷേമ വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
2000ലധികം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.

OTHER SECTIONS