എല്ലാ കുട്ടികളുടെയും സംരക്ഷണം തനിക്ക് വേണം: ആഞ്ജലീന ജോളി, മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല: ബ്രാഡ് പിറ്റ്

By Sooraj Surendran.10 11 2018

imran-azhar

 

 

വിവാഹമോചനം തീരുമാന ശേഷവും വിവാദങ്ങൾ ആളിപ്പടരുകയാണ് ആഞ്ജലീന ജോളിയുടെയും, ബ്രാഡ് പിറ്റിന്റെയും ജീവിതത്തിൽ. പരസ്പര സമ്മതപ്രകാരമാണ് ഇരുവരും പിരിയാൻ തീരുമാനിക്കുന്നത്. 2016ൽ ഇരുവരും വിവാഹമോചന ഹർജി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ പല പല കാരണങ്ങൾ പറഞ്ഞ് വിവാഹമോചനം വൈകുകയാണ്. ആഞ്ജലീന ജോളിക്കും ബ്രാഡ് പിറ്റിനും 6 മക്കളാണുള്ളത്. എല്ലാ മക്കളുടെയും സംരക്ഷണം തനിക്ക് വിട്ട് നൽകണമെന്ന നിലപാടിലാണ് ആഞ്ജലീന.

 

അതേസമയം തനിക്ക് പുനര്വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തയില്ലെന്നാണ് ബ്രാഡ് പിറ്റ് പറയുന്നത്. എന്നാൽ വിവാഹമോചനം വൈകുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പറയുന്നത് ആഞ്ജലീന പല കാരണങ്ങൾ പറഞ്ഞ് വിവാഹമോചനം വൈകിപ്പിക്കുകയാണെന്നാണ്. കുട്ടികൾ വളർന്നുവരികയാണെന്നും മാതാപിതാക്കളുടെ ഇത്തരം പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുമെന്നും അതിനാൽ അച്ഛനും അമ്മയ്ക്കും കുട്ടികളുടെ സംരക്ഷണം നൽകുന്ന തരത്തിൽ കേസ് അവസാനിക്കണമെന്നും ബ്രാഡ് പിറ്റിന്റെ അഭിഭാഷകൻ പറഞ്ഞു.

 

വരുന്ന ഡിസംബർ നാലിനാണ് കേസിന്റെ വിചാരണ നടക്കാനിരിക്കുന്നത്. ഇരുവരും മികച്ച അഭിഭാഷകരെയാണ് വിവാഹമോചനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിവാഹമോചന കേസിൽ ബ്രാഡ് പിറ്റിനുള്ള തിടുക്കം കോടതി പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആഞ്ജലീന. ഹോളിവുഡിൽ വിഷയം ചൂട് പിടിച്ചിരിക്കുകയാണ്.

OTHER SECTIONS