നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കുക : ഇസാക്കിന്റെ ഇതിഹാസം റിവ്യൂ

By Online Desk .04 09 2019

imran-azhar

 

 

നന്മ നിറഞ്ഞ ഇസാക്ക് അച്ഛന്റെയും ഇടവകേലെ പാവം കുഞ്ഞാടുകളുടെയും കഥ പറയുന്ന ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം.നർമ്മരസവും ഒപ്പം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസും നിറഞ്ഞതാണ് നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിച്ച ചിത്രം. മഹാനടൻ സിദീഖ് ഇസാക്ക് എന്ന വികാരിയഛന്റെ വേഷത്തിൽ എത്തിയപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയായിരുന്നു. ഇസാക്ക് അച്ഛനിലൂടെയാണ് കഥ മുന്നോട്ട്പോകുന്നത്. ഒരു ഇടവകയും അവിടെയുള്ള നിഷ്കളങ്കരായ ജനങ്ങളും ,അവരുടെ പള്ളിയും , പ്രണയവും , സന്തോഷവും , തമാശയും , അവർക്കിടയിൽ ഉണ്ടാവുന്ന ചില പ്രതിസന്ധികളൊക്കെയാണ് ചിത്രം പറയുന്നത്. ആദ്യപകുതി കോമഡിയിലൂടെ മുന്നേറുമ്പോൾ രണ്ടാം പകുതി സസ്പെൻസ് നിറച്ചതാണ്. തന്റെ ആദ്യ സിനിമ മികച്ചതാക്കാൻ ആര്‍.കെ. അജയകുമാറിന് സാധിച്ചു.

 

ഇതിഹാസം രചിച്ച് ഇസാക്ക്

 

നൂറ്റിയൻപത് വർഷം പഴക്കമുള്ള ഒരു പള്ളിയുടെ പുതുക്കി പണിയാനുള്ള തീരുമാനത്തിൽ എത്തുകയാണ് ഇസാക്ക് അച്ഛനും ഇടവകേലെ കമ്മിറ്റിക്കാരും. പഴക്കമുള്ള കെട്ടിടമായതിനാൽ ഏതു സമയത്തും നിലം പൊത്താൻ സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് ഇത്തരത്തിൽ ഒരു തീരുമാനം അച്ഛനും കൂട്ടരും എടുക്കുന്നത്. ഇതിനിടയിൽ സോളമനും സോഫിയെയും പോലെ പ്രണയിക്കുന്ന ഗ്രിഗറിയും (ഭഗത് മാനുവൽ ) ക്‌ളാരയും (സുനിധി)
നാട്ടിൽ തന്നെ കലാപം ഉണ്ടാവാൻ സാധ്യതയുള്ള പ്രണയ ബന്ധമാണ് ഇവരുടെത് . ഭർത്താവ് വാസുദേവ പിഷാരടി ഉപേക്ഷിച്ചു പോയ മാർഗ്ഗിയുടെ മകനാണ് ഗ്രിഗറി(കൊച്ചു മോൻ ), പള്ളി കമ്മറ്റി പ്രസിഡണ്ട് ജോർജ്ജ് വാഷിംഗ്ടണിന്റെ (അശോകൻ ) മകളാണ് ക്‌ളാര. ഇവരുടെ ബന്ധം നാട്ടിൽ അറിഞ്ഞാൽ പ്രശ്നമാവുമോ എന്ന പേടിയിൽ മാർഗ്ഗി വികാരിയച്ഛന്റെ ആശ്രയംതേടുന്നു.

 

പള്ളി പൊളിച്ച് പുതിയ പള്ളി പണിയാൻ തുടങ്ങുമ്പോൾ ഫാദർ ഇസാക്ക് മാർഗ്ഗിയുടെയും കൊച്ചുമോന്റെയും വീട്ടിലേക്ക് താമസം മാറ്റുന്നു.അപ്പോൾ തന്നെ കവലയിൽ ഉള്ളവർക്ക് ചെറിയ കല്ലുകടി ഉണ്ടായിരുന്നു. പള്ളി കാര്യവും ഇടവകക്കാരുടെ വിശേഷങ്ങളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഫാദർ ഇസാക്കിന്റെ മുന്നിൽ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ ഉരുണ്ടു കൂടി. നാടിനെ ഞെട്ടിച്ചുകൊണ്ട് കുറച്ചു കാര്യങ്ങൾ അരങ്ങേറും. ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊരു പ്രതിസന്ധിയിൽ നിൽക്കുകയാണ് ഇസാക്ക് അച്ഛനും ആ നാട്ടുകാരു . നാടിനെ മൊത്തം ബാധിച്ച ഒരു മോഷണത്തിന്റെ ചുരുൾ അഴിക്കുകയാണ് രണ്ടാം പകുതിയിൽ. രണ്ടാം പകുതിയിലെ യാത്രയാണ് സംഭവബഹുലവുമായ പല മൂഹൂർത്തങ്ങളിലേക്ക് ചിത്രം കടന്നു പോകുന്നത്. ചില നന്മ നിറഞ്ഞ സന്ദേശത്തിലേക്കാണ് ചിത്രം എത്തിപ്പെടുന്നത്. മാളികകൾ കെട്ടിപ്പടുക്കുമ്പോൾ നിരാശരായ , പീഡിതരായ ഒരുകൂട്ടത്തിന്റെ കണ്ണിരിനാണ് നമ്മൾ ഉത്തരം കണ്ടെത്തേണ്ടതെന്ന് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ഇസാക്ക് പറയുന്നുണ്ട്. ഒരു നന്മ ചിത്രമാണ് ഇസാക്കിന്റെ ഇതിഹാസം. ഈ കാലഘട്ടത്തിൽ ഏറെ അനിവാര്യമായ വിഷയം ചർച്ച ചെയ്യുന്നതോടൊപ്പം സുപരിചിതമായ നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്‌നേഹിക്കുക എന്ന പ്രമാണത്തിന്റെ വിപുലമായ കാഴ്ചപ്പാടുമാണ് ഇസാക്കിന്റെ ഇതിഹാസം സംവിധായകൻ ആർ കെ അജയകുമാർ പറഞ്ഞു.


ഉമ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ അയ്യപ്പൻ നിർമ്മിക്കുന്ന ഇസാക്കിന്റെ ഇതിഹാസത്തിൽ ഗ്രിഗറിയായി ഭഗത് മാനുവലും ക്‌ളാരയായി പുതുമുഖം സുനിധിയും വാസുദേവ പിഷാരടിയായി ബാബു അന്നൂറും മാർഗ്ഗിയായി അംബിക മോഹനും പ്രധാന വേഷങ്ങളിലെത്തി .കലാഭവൻ ഷാജോൺ,അശോകൻ, ശ്രീജിത്ത് ചെട്ടിപ്പടി, പാഷാണം ഷാജി, ജാഫർ ഇടുക്കി, അബു സലീം,നെൽസൺ,കോട്ടയം പ്രദീപ്,കലാഭവൻ ഹനീഫ്,അരിസ്റ്റോ സുരേഷ്,അഞ്ജലി നായർ,ഗീത വിജയൻ,സോണ ഹെയഡൺ,സാന്ദ്ര അനിൽ,തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രണ്ടു പാട്ടുകൾ ചിത്രത്തിലുണ്ട്. ഭിക്ഷക്കാരനും തെരുവു കലാകാരനുമായ കഥാപാത്രം പാടുന്നതാണ് പ്രധാന ഗാനം. ഒറ്റ ഷോട്ടിലാണ് ഈ ഗാനം ചിത്രീകരിച്ചത്. നെൽസൺ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. ഈ ഗാനം ആലപിക്കുന്നതും നെൽസൺ തന്നെ.


അശോകൻ അവതരിപ്പിക്കുന്ന കമ്മറ്റി പ്രസിഡണ്ട് ജോർജ്ജ് വാഷിംങ്ടൻ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽഒന്നാണ് . ഇൻ ഹരിഹർ നഗറിനു ശേഷം സിദ്ധിഖും അശോകനും ഗീത വിജയനും ഒന്നിച്ചഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സുഭാഷ് കൂട്ടിയ്ക്കൽ, ആർ കെ അജയകുമാർ എന്നിവർ തിരക്കഥ,സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഗാനരചയിതാക്കൾ ബി കെ ഹരിനാരായണൻ, ആനിക്കാടൻ എന്നിവരാണ്. ഗോപി സുന്ദർ സംഗീതം പകരുന്നു.

 

OTHER SECTIONS