പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തി ഇഷ ട്രെയ്‌ലർ

By online desk .06 02 2020

imran-azhar

 

 

ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "ഇഷ" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഹൊറർ പ്രതീതി പ്രേക്ഷകനിലുണർത്തുന്ന പുതുമയാർന്ന ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് മികച്ചൊരു ഹൊറർ ചിത്രം ജോസ് തോമസ് സമ്മാനിക്കുന്നു എന്ന ചിന്തയുണർത്തുന്ന ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കിഷോർ സത്യ, അഭിഷേക് വിനോദ്, മാർഗ്രെറ്റ് ആന്റണി, ബേബി ആവണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലറിന് സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇഷയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയായാണ് ഈ ഗംഭീര ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ജൂണിലെ ആ പ്ലസ്ടുക്കാരി പെൺകുട്ടി മാർഗരറ്റ് ആന്റണിയുടെ മികച്ച പ്രകടനമാകും ചിത്രത്തിൽ കാണാനാകുക എന്ന് നിസംശയം പറയാം.

 

 

മായാമോഹിനി, ശൃംഗാരവേലൻ, മാട്ടുപ്പെട്ടി മച്ചാൻ, സാദരം, ഉദയപുരം സുൽത്താൻ, സ്വർണ്ണക്കടുവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ സംവിധായകനാണ് ജോസ് തോമസ്. മിയ, അജു വർഗീസ്, കലാഭവൻ ഷാജോൺ, ഇനന്നസെന്റ്, ഉണ്ണി മുകുന്ദൻ, ഗിന്നസ് പക്രു എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. സുകുമാർ എംടിയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിനും, ടീസറിനും സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

 

OTHER SECTIONS