ഐ എസ് ആര്‍ ഒ ചാരക്കേസ് സിനിമയാകുന്നു, മോഹന്‍ലാലിന് പകരം മാധവന്‍

By praveen prasannan.24 Nov, 2017

imran-azhar


ഒരുകാലത്ത് കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഐ എസ് ആര്‍ ഒ ചാരക്കേസ്. പ്രഗത്ഭ ശാസ്ത്രജ്ഞായ നന്പി നാരായണനും അന്നത്തെ പൊലീസ് മേധാവി രമണ്‍ ശ്രീവാസ്തവയും മലി ദ്വീ പ് യുവതികളായ മറിയം റഷീദയും ഫൌസിയ ഹസനും ഒക്കെ ഉള്‍പ്പെട്ട കേസ് ജനം ഞെട്ടിത്തരിച്ചാണ് കേട്ടിരുന്നത്.

എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞു പാവം ശാസ്ത്രജ്ഞനെയും പൊലീസ് മേധാവിയെയും മാലി ദ്വീപുകാരെയുമൊക്കെ കുടുക്കിയതാണെന്ന് . അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ താഴെയിറക്കാന്‍ എതിര്‍ ചേരിയിലുള്ളവര്‍ മെനഞ്ഞ കഥയായിരുന്നു അതെന്ന്.

നന്പി നാരായണന്‍റെ അനുഭവങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കാന്‍ നവാഗതനായ ആനന്ദ് മഹാദേവന്‍ ഒരുങ്ങുന്നെന്ന് വാര്‍ത്തയുണ്ടായിരുന്നു. മോഹന്‍ലാലിനെയാണ് നായകനാക്കാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് നന്പി നാരായണന്‍റെ വേഷം ചെയ്യുക തമിഴ് തഖരം മാധവനാണെന്നാണ്.തമിഴ്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ സിനിമ ഒരുക്കും. നന്പി നാരായണന്‍റെ 25 വയസ് മുതല്‍ 75 വയസ് വരെ ഉള്ള ജീവിതം സിനിമയില്‍ അവതരിപ്പിക്കും.

ചിത്രീകരണത്തിന് മുന്നോടിയായി മാധവന്‍ തിരുവനന്തപുരത്തെത്തി നന്പി നാരായണനെ കാണുമെന്ന് സൂചനയുണ്ട്.

OTHER SECTIONS