നെഞ്ചിനകത്ത് വീണ്ടും ലാലേട്ടന്‍; ഇത്തിക്കരപ്പക്കി വീണ്ടും വൈറല്‍

By Amritha AU.17 Apr, 2018

imran-azhar


അഭിനയമികവ് കൊണ്ടും അസാധ്യ മെയ് വഴക്കംകൊണ്ടും എന്നും മലയാളത്തിലെ മറ്റ് നടന്മാരെ മാറ്റി നിര്‍ത്താന്‍ കഴിവുളളയാളാണ് ലാലേട്ടന്‍. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഇത്തിക്കരപ്പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വൈറലായിക്കഴിഞ്ഞ് ചെറിയൊരു ഇടവേളയിലാണ് മറ്റ് വിഷുച്ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ട്രൈലെറുകളും ഗാനങ്ങളുമെല്ലാമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ലാലേട്ടന്റെ ഒരൊറ്റ ചിത്രം കൊണ്ട് മാറിമറിയുകയാണ് സോഷ്യല്‍ മീഡിയുടെ ആരാധന.

ഒരു അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായി എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിലെ ഒരു കിടിലന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കാലു പൊക്കി ഏകദേശം തന്നോളം പൊക്കമുള്ള ഒരു മരക്കുറ്റിയില്‍ കയറ്റി വെച്ച് യോദ്ധാവിനെ പോലെ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഈ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഈ വര്‍ഷം ഓണത്തിന് തീയറ്ററുകളിലേക്കെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി ആയുള്ള മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പ് ഇതിനോടകം തന്നെ പ്രേക്ഷക ലക്ഷങ്ങള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇപ്പോള്‍ അതിന്റെ അവസാന ഷെഡ്യൂളില്‍ ആണ്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആണ്.

 

OTHER SECTIONS