ഗായകനായി ധനുഷ്; 'ജഗമേ തന്തിര'ത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്

By mathew.22 05 2021

imran-azhar 


ധനുഷും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷങ്ങളിലെത്തുന്ന 'ജഗമേ തന്തിര'ത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്.

ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്.

 

OTHER SECTIONS