ഹാസ്യസാമ്രാട്ടിന് 40-ാം വിവാഹവാര്‍ഷികം; സ്‌നേഹചുംബനം നല്‍കി ഭാര്യ

By online desk.14 09 2019

imran-azhar

 

പൂജപ്പുര : മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ 40-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് കുടുംബം. ജഗതിക്കു സ്‌നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

 

 

മകള്‍ പാര്‍വതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്. ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വിഡിയോ അന്നും പാര്‍വതി പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു.

 

'തിരുവമ്പാടി തമ്പാന്‍' എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ജഗതി അഭിനയിച്ചത്. അവിടെ നിന്ന് ലെനിന്‍ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു ജീവിതം മാറ്റിമറിച്ച അപകടം. തുടര്‍ന്ന് ഏഴ് വര്‍ഷമായി അദ്ദേഹം വീല്‍ചെയറിലാണ്. തിരുവനന്തപുരത്ത് പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാല്‍ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം.

 

 

OTHER SECTIONS