ജയിംസ് ബോണ്ട് 25 : സംവിധാനം കാരി ജോജി ഫുക്കുനാഗ

By BINDU PP .20 09 2018

imran-azhar

 

 

ജയിംസ് ബോണ്ട് ആരാധകർക്ക് സന്തോഷ വാർത്ത . അടുത്ത ജയിംസ് ബോണ്ട് പടം സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുക്കുനാഗ.ചിത്രത്തിന്റെ നിർമാതാക്കളായ മൈക്കൽ വിൽസനും ബാർബറ ബ്രൊകോളിയും അറിയിച്ചതോടെ 007 ആരാധകർ ആവേശത്തിലായിരുന്നു. എച്ച് പി ഒ ട്രൂ ഡിറ്റക്റ്റീവ് സീരിസിന്റെ ഡയറക്ടറാണ് അദ്ദേഹം. ബോണ്ട് പരമ്പരയിലെ ഇരുപത്തഞ്ചാമത്തെ പടം മോശമാക്കില്ലെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ഇതിനു മുൻപ് ഡാനി ബോയ്ൽ പിന്മാറിയത് ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു . ജോൺ ഹോജിന്റേതാണു ബോണ്ട് 25 ന്റെ തിരക്കഥ. ഡാനിയൽ ക്രെയ്ഗ് ഇത് അഞ്ചാം തവണയാണു ബോണ്ടാകുന്നത്. എംജിഎം, യൂണിവേഴ്സൽ പിക്ചേഴ്സ് പങ്കാളിത്തത്തിലുള്ള പടം 2020 ഫെബ്രുവരി 14 തിയറ്ററുകളിലെത്തും.

OTHER SECTIONS