ജനമനസ്സിന്‍ അധിപതി നീ വാ.! ഹൃദയം കവര്‍ന്ന് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍

By mathew.06 04 2021

imran-azhar


മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ 'വണ്‍' മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ റഫീഖ് അഹമ്മദ് രചിച്ച് ഗോപി സുന്ദര്‍ ഈണമിട്ട ജനമനസ്സിന്‍ എന്ന ഗാനം പ്രേക്ഷക മനസ്സുകളില്‍ ഇടം നേടുകയാണ്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ഒരു രാഷ്ട്രീയ ചിത്രം എന്നതിനോടൊപ്പം കുടുംബ ബന്ധങ്ങളുടെ ആഴവും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ബോബി- സഞ്ജയുടെ തിരക്കഥയിലൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, മധു, നിമിഷ സജയന്‍, സിദ്ദീഖ്, മാത്യൂ തോമസ്, സലിം കുമാര്‍, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, ഇഷാനി കൃഷ്ണ, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

 

OTHER SECTIONS